Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Permanent Solution.

Kottayam

മോ​നി​പ്പ​ള്ളി വ​ള​വിൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം; ശാ​ശ്വ​ത പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍

കി​ട​ങ്ങൂ​ര്‍: അ​യ​ര്‍​ക്കു​ന്നം റോ​ഡി​ലെ മോ​നി​പ്പ​ള്ളി വ​ള​വി​ല്‍ രൂ​പ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും നി​ത്യ​ദു​രി​ത​മാ​യി മാ​റു​ന്നു. ചെ​റി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും അ​ര കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​ത്തി​ല്‍ റോ​ഡി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണ് നി​ല​വി​ലെ സ്ഥി​തി. ഇ​തു​മൂ​ലം വാ​ഹ​ന​ഗ​താ​ഗ​തം ദു​ഷ്‌​ക​ര​മാ​കു​ക​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യും ചെ​യ്യു​ന്നു.

അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ര്‍​മാ​ണ​വും സ്വാ​ഭാ​വി​ക ജ​ല​സ്രോ​ത​സു​ക​ള്‍ ഇ​ല്ലാ​താ​ക്കി​യ​തു​മാ​ണ് പ്ര​ശ്‌​ന​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​മ്പ് പ്ര​ദേ​ശ​ത്തെ മ​ഴ​വെ​ള്ളം മേ​ക്കാ​ട്ട് തോ​ട്ടി​ലൂ​ടെ​യും കൊ​ച്ചു​പാ​ലം വ​ഴി​യും ക​ടു​തോ​ട്, ഇ​രു​ട്ടു​കു​ഴി തോ​ട് എ​ന്നി​വ​യി​ലൂ​ടെ​യും സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കു​മാ​യി​രു​ന്നു. വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ഉ​റ​പ്പാ​ക്കാ​ന്‍ ര​ണ്ട് ക​ലു​ങ്കു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ച​പ്പോ​ള്‍ ഈ ​തോ​ടു​ക​ള്‍ നി​ക​ത്ത​പ്പെ​ടു​ക​യും ക​ലു​ങ്കു​ക​ള്‍ ഇ​ല്ലാ​താ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് വെ​ള്ള​ക്കെ​ട്ട് സ്ഥി​രം പ്ര​തി​ഭാ​സ​മാ​യി മാ​റി​യ​തെ​ന്നാ​ണ് പ​രാ​തി.

Latest News

Corehub Up